ദിവസവും കാപ്പി കുടിക്കുന്നവര്‍ ശ്രദ്ധിക്കുക
കാപ്പി പ്രിയമുള്ള നിരവധി പേരുണ്ട്. കാപ്പിയുടെ ഉപയോഗം അനുസരിച്ച് അവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചിലര്‍ക്ക് ഇത് ഊഷ്മളമായ അനുഭവം നല്‍കുന്നു. ശ്രദ്ധയും ജാഗ്രതയും വര്‍ധിപ്പിക്കാന്‍ കാപ്പി സഹായിക്കും. അതേസമയം, രാത്രിയില്‍ കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
കഫീന്‍ പ്രാഥമികമായി നമ്മുടെ ശരീരത്തിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഇത് തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നേരിട്ട് ബാധിക്കുന്നു. കാപ്പി അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം. കഫീന്‍ ഉറക്ക ചക്രത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെയും സാരമായി ബാധിക്കുന്നു. രക്തത്തില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുന്ന അഡ്രീനല്‍ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ഗ്ലൂക്കോസ് റിസര്‍വോയറുകള്‍ പുറത്തുവിടുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു.
കഫീന്‍ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഇന്‍സുലിന്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ വര്‍ധിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പറഞ്ഞു. കഫീന്റെ ദിവസേനയുളള ഉപഭോഗം ഗുണങ്ങളേക്കാള്‍ ചിലപ്പോള്‍ കൂടുതല്‍ ദോഷങ്ങളുണ്ടാക്കും. കഫീന്‍ കാരണമുളള രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങള്‍ ശരീരഭാരം, മറ്റ് ജീവിതശൈലി വൈകല്യങ്ങള്‍ എന്നിവയ്ക്കും കാരണമാകും. കാപ്പിക്ക് പകരമായി ആരോഗ്യകരമായ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കുന്നതാണ് നല്ലത്.